തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണറായി അനു കുമാരി ചുമതലയേറ്റു. നേരത്തെ തലശ്ശേരി സബ്കളക്ടറായിരുന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. 2018 ബാച്ച് സിവില്‍ സര്‍വ്വീസുകാരിയായ അനു കുമാരി ഹരിയാന സ്വദേശിയാണ്.
