വടകര മോഡൽ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (പാർട്ട് ടൈം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒക്ടോബർ 18 ന് രാവിലെ 10 മണിയ്ക്കാണ് ഇൻറ്റർവ്യൂ. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0496 2524920
വെസ്റ്റ് ഹിൽ കേരള ഗവ. പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് ലക്ച്ചറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 17 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04952383924 ,www.kgptc.in
കേരള ലളിത കലാ അക്കാദമി കലാ വിദ്യാർത്ഥികൾക്ക് നൽകുന്ന 2022-23 മെറിറ്റ് സ്കോളർഷിപ്പുകൾക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു.
10 മാസത്തേക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. കലാസൃഷ്ടികളുടെ പത്ത് കളർ ഫോട്ടോഗ്രാഫുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ഒക്ടോബർ 31 നകം www.lalithkala.org എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് :04872333773
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മെഡിക്കല് ഓഫീസര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഡ്‌ഹോക് വ്യവസ്ഥയില് താല്കാലികമായാണ് നിയമനം. എം.ബി.ബി.എസും സ്ഥിര ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്ത്ഥികള് ഒക്‌ടോബര് 18 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട രേഖകള് സഹിതം ജില്ലാ മെഡിക്കല് ഓഫീസര്(ആരോഗ്യം) ഓഫീസില് ഹാജരാകണം.