അമിത വില ഈടാക്കിയതിനെതുടര്‍ന്ന് തൃശൂര്‍ താലൂക്ക് പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തു.പിടിച്ചെടുത്ത പച്ചക്കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് വിതരണം ചെയ്തു. ഓഗസ്റ്റ് 21,22 തീയതികളിലായി ജില്ലയിലെ 44 പലചരക്ക് കടകള്‍,55 പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വകുപ്പ് പരിശോധന നടത്തി. അമിതവില ഈടാക്കുന്നതിനെതിരെ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചു. ഓഗസ്റ്റ് 16 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അമിതവില ഈടാക്കുന്നതിനെതിരായ പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍- തൃശൂര്‍ – 9747 206207, 9188527382.തലപ്പിള്ളി – 9188527385.ചാവക്കാട് – 9188527384. മുകുന്ദപുരം -9188527381 ,ചാലക്കുടി – 9188527380, കൊടുങ്ങല്ലൂര്‍-9188527379
