സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ)യിലെ വിവിധ ജില്ലാ മിഷനുകളിലെ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം.

സംസ്ഥാന മിഷനിൽ ചീഫ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ തസ്തികയിൽ നാല് ഒഴിവുണ്ട്. ശമ്പള സ്‌കെയിൽ: 59300-120900. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബുരുദാനന്തര ബുരുദമാണ് യോഗ്യത.  സർക്കാർ/ അർദ്ധസർക്കാർ/ കേന്ദ്രസർക്കാർ സർവീസിലോ പ്രമുഖ എൻ.ജി.ഒകളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയവും നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്നവരുമായിരിക്കണം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.  ഇംഗ്ലീഷിൽ അവതരണം, മികച്ച ഡ്രാഫ്റ്റിംഗ് എന്നിവയിൽ കഴിവുണ്ടാകണം.

ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ തസ്തിയിൽ 6 ഒഴിവുണ്ട്. (കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്) ശമ്പള  സ്‌കെയിൽ: 59300-120900. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, സർക്കാർ/ അർദ്ധ സർക്കാർ/ കേന്ദ്രസർക്കാർ സർവീസിലോ പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാണം. നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവും ഇംഗ്ലീഷിൽ അവതരണം നടത്താനും മികച്ച ഡ്രാഫ്റ്റിംഗ് നടത്താനും കഴിവുള്ളവർക്ക് അപേക്ഷിക്കാം.

അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ 38  ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 37400-79000. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം എന്നിവയുണ്ടായിരിക്കണം. സർക്കാർ/ അർദ്ധസർക്കാർ/ കേന്ദ്രസർക്കാർ സർവീസിലോ പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തി പരിചയമുള്ള നിലവിൽ സർക്കാർ സർവീസിൽ സേവനമുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

ഓഫീസ് സെക്രട്ടറിയൽ തസ്തികയിൽ 21 ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 26500-60700. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, മൈക്രോസോഫ്റ്റ് വേഡ്, എക്‌സൽ, പവ്വർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം, ഇംഗ്ലീഷ്/ മലയാളം ടെപ്പിങ് എന്നിവയിൽ പ്രവീണ്യമുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മുഴുവൻ തസ്തികകളിലേക്കുള്ള പ്രയാപരിധി 01.01.2022ന് 50 വയസിന് താഴെ.

അപേക്ഷകൾ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ  ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011. ഇ-മെയിൽ: kudumbashree1@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.