ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2022-2023 സാമ്പത്തികവർഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നൽകും. എന്നു മുതൽ എന്നു വരെയാണ് അപ്രന്റീസ്ഷിപ്പ് എന്നത് തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കും.
ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃതസ്ഥാപനങ്ങളിൽ നിന്ന് ജേർണലിസം/പബ്ലിക് റിലേഷൻസ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. 2020-21, 2021-22 അധ്യയനവർഷങ്ങളിൽ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരിൽ ഈ വർഷങ്ങളിൽ കോഴ്‌സ് ജയിച്ചവർ ഇല്ലെങ്കിൽ മുൻവർഷങ്ങളിൽ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം തപാലിലോ, നേരിട്ടോ, ഇ-മെയിൽ മുഖാന്തരമോ ലഭിക്കണം. വൈകി ലഭിക്കുന്നവ സ്വീകരിക്കില്ല. തപാലിൽ/നേരിട്ട് അപേക്ഷ നൽകുമ്പോൾ കവറിന്റെ പുറത്തും ഇ-മെയിലിൽ വിഷയമായും ‘അപ്രന്റീസ്ഷിപ്പ് 2022’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, കോട്ടയം. വിശദ വിവരത്തിന് ഫോൺ: 0481 – 2562558