ദുരന്ത സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി സംസ്ഥാനത്ത് ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. https://sannadhasena.kerala.gov.in/volunteerregistration എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ ആര്‍ ടികളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവരില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുണ്ടെങ്കില്‍ നിര്‍ബന്ധമായും വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്ത മുന്നൊരുക്ക പരിശീലനം നല്‍കും.