സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in വഴി ഒക്ടോബർ 26 മുതൽ അപേക്ഷിക്കാം. 11 ഒഴിവുകളാണുള്ളത്. സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ സൈക്കോളജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഫാമിലി കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. വനിതാ ഉദ്യോഗാർഥികൾക്കു മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾ റിക്രൂട്ട്മെന്റ് പോർട്ടലിൽ ലഭിക്കും.