അതിരൂക്ഷമായ പ്രളയക്കെടുതിയെ ഒരുമയിലൂടെ നാം അതിജീവിച്ച സമയത്താണ് ദേശീയോത്സവമായ ഓണം എത്തിയിരിക്കുന്നത് പ്രളയം തട്ടിയെടുത്ത സമൃദ്ധിയുടെയും പുരോഗതിയുടെയും പുനര്‍ സൃഷ്ടിയിലുടനീളം കേരളീയരുടെ മാതൃകാപരമായ ഈ ഒരുമ നിലനില്‍ക്കുമാറാകട്ടെ .

അനുകമ്പയും ദൃഢപിന്തുണയും നല്‍കി സഹജീവികളില്‍ ഉണര്‍ത്തുന്ന സന്തോഷത്തില്‍ ഓണത്തിന്റെ തിളക്കവും ചിങ്ങത്തിന്റെ സൗന്ദര്യവും കണ്ടെത്താന്‍ നമുക്ക് സാധിക്കുമാറാകട്ടെ.