വെള്ളിയാഴ്ചവരെ പ്രളയക്കെടുതിയില്‍പ്പെട്ട 1,31,683 വീടുകള്‍ താമസയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുങ്ങിപ്പോയ വീടുകളില്‍ 31 ശതമാനമാണ് വാസയോഗ്യമാക്കിയത്.
സ്‌ക്വാഡുകള്‍ തുടര്‍ദിനങ്ങളിലും വീടുവൃത്തിയാക്കല്‍ തുടരും. നല്ല രീതിയിലുള്ള ഈ ജനകീയപ്രവര്‍ത്തനം നാടിന്റെ സാംസ്‌കാരികബോധത്തെയും സാമൂഹ്യനിലവാരത്തെയും കൂടിയാണ് വ്യക്തമാക്കുന്നത്.
 തകരാറിലായിരുന്ന 25.6 ലക്ഷംവൈദ്യുതി സര്‍വീസ് കണക്ഷനുകളില്‍ 23.36 ലക്ഷം കണക്ഷന്‍ നല്‍കാനായി.