മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ഡെന്റിസ്ട്രി (ഒ.എം.എഫ്.എസ്) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബി.ഡി.എസ്/എം.ഡി.എസ് ബിരുദധാരികളായ കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ സഹിതം നവംബര്‍ 15 ന് വൈകീട്ട് 4 നകം hrgmcwayanad@gmail.com എന്ന വിലാസത്തിലോ ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോണ്‍: 9495548593, 9188698593.