കേന്ദ്ര തൊഴിൽ ഉദ്യാഗ മന്ത്രാലയത്തിന് കീഴിലെ ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കായി നവംബർ 23, 24 തീയതികളിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 19 വ്യത്യസ്ത തസ്തികകളിലാണു നിയമനം. താല്പര്യമുള്ളവർ നവംബർ 20 നകം https://forms.gle/iSgs2yWWBFPExcbR8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ SMS വഴി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് National Career Service Centre for SC/STs,Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471- 233113/8304009409.