ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 01 എളേറ്റിൽ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ വോട്ട് നില; എം.എം രവീന്ദ്രന്‍ (സി.പി.ഐ(എം) 2420 വോട്ട് (വിജയിച്ചു). ശശി പാറോളി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 2262 വോട്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സന്തോഷ് കാളിയത്ത് 164 വോട്ട്.

മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് (13) വാര്‍ഡ് വോട്ട് നില; എ.ശശിധരന്‍ (സി.പി.ഐ(എം)741 വോട്ട് (വിജയിച്ചു).ഇ.എം.രാജന്‍ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 401 വോട്ട്. കയനാണ്ടി (ബിജെപി) 21 വോട്ട്.

തുറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പയ്യോളി അങ്ങാടി (02) വാർഡ് വോട്ട് നില ; സി.എ നൗഷാദ് മാസ്റ്റര്‍ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) 594 വോട്ട് (വിജയിച്ചു).സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അഡ്വ.അബ്ദു റഹിമാന്‍ 213 വോട്ട്, നൌഷാദിന് 11വോട്ട്, അബ്ദുറഹിമാന് ഒരു വോട്ട്. ലിബീഷ് (ബിജെപി) 29 വോട്ട്.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ എളേറ്റിലെ വോട്ട് നില ;റസീന ടീച്ചര്‍ പൂക്കോട്ട് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)735 വോട്ട് (വിജയിച്ചു). രഹ്ന പി.സി (സി.പി.ഐ(എം) ) 463 വോട്ട്. സറീന സലീം (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) 44 വോട്ട്.