ഇടുക്കി ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 906 പേരാണ് ഇപ്പോള്‍ കഴിയുന്നത്. ദേവികുളത്ത് നാലു ക്യാമ്പുകളിലായി 139 പേരും പീരുമേട് ഒരു ക്യാമ്പിലായി 176 പേരും തൊടുപുഴയില്‍ ഒരു ക്യാമ്പിലായി അഞ്ചുപേരും ഇടുക്കിയില്‍ 9 ക്യാമ്പുകളിലായി 586 പേരുമാണ് കഴിയുന്നത്. 328 കുടുംബങ്ങളിലായി 370 പുരുഷന്മാരും 372 സ്ത്രീകളും 164 കുട്ടികളുമാണ് ക്യാമ്പില്‍ കഴിയുന്നത്.
