കൊച്ചി : പ്രളയ ബാധിതരുടെ ആരോഗ്യ പരിരക്ഷക്കായി കൊച്ചി സിറ്റി പോലീസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചേരാനെല്ലൂര്‍ അല്‍ ഫാറൂഖ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊച്ചി വി പി എസ് ലെയ്ക്ക് ഷോര്‍ ആശുപത്രിയുടെയും മൈക്രോ മാക്‌സ് മൊബൈലിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ലെയ്ക് ഷോര്‍ ആശുപത്രി ഫാമിലി മെഡിസിന്‍ വിദഗ്ധ ഡോ. പി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നത്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി, സൈക്യാട്രി, സര്‍ജന്‍ വിഭാഗങ്ങളില്‍പ്പെട്ട ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിരുന്നു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് രണ്ട് മണിക്ക് അവസാനിച്ചു. ക്യാമ്പില്‍ 250ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ജില്ല െ്രെകം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു ജോര്‍ജ്, ചേരാനെല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ രൂപേഷ്, വി പി എസ് ലേക്ക്‌ഷോര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നിഹാജ്, മൈക്രോമാക്‌സ് കേരള സംസ്ഥാന സെയില്‍സ് ഹെഡ് അഖില്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാളെ രാവിലെ പത്ത് മണി മുതല്‍ 2 മണി വരെ പൂയപ്പിള്ളി നോര്‍ത്ത് പറവൂര്‍ കേസരി എ ബാലകൃഷ്ണപിള്ള വായനശാലയില്‍ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി മെഡിസിന്‍ വിഭാഗം വിദഗ്ധ ഡോ.പി. ശോഭയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും.