കോഴഞ്ചേരിക്കാരുടെ ചിരകാല ആവശ്യമായ കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് യാഥാർഥ്യമായി. കോഴഞ്ചേരി – തിരുവനന്തപുരം ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും ചേർന്ന് ഫ്ളാഗോഫ് ചെയ്തു.

പതിറ്റാണ്ടുകൾക്ക് മുമ്പേ കോഴഞ്ചേരിയിലേയും സമീപ മേഖലകളിലെയും ആളുകൾക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേയ്ക്ക് എത്താൻ ഏക ആശ്രയമായിരുന്ന കോഴഞ്ചേരി – തിരുവനന്തപുരം കെഎസ്ആർടിസി ബസ്. എന്നാൽ ഇടക്കാലത്ത് സർവീസ് അവസാനിപ്പിച്ചത് ചിത്രക്കാർക്കു വലിയ ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണാ ജോർജ് നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്.