ഉദ്ഘാടനംവെള്ളിയാഴ്ച (18) മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും
സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ‘സുഭിക്ഷ ഹോട്ടൽ’ കോതമംഗലത്ത് വെള്ളിയാഴ്ച
(നവംബർ 18 ) വൈകിട്ട് 3 ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
കോതമംഗലം മിനി സിവിൽ സ്റ്റേഷനിലാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ ഇവിടെ നിന്ന് ഊണ് ലഭ്യമാകും.
മിനി സിവിൽ സ്റ്റേഷൻ സമീപം സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ. ടോമി, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.