നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടര്‍ എ. ഗീത കളക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ എന്നിവരും വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ്, ട്രൈബല്‍ വകുപ്പ് ഓഫീസുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞു. നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലെ 87 വിദ്യാര്‍ത്ഥികളും 10 ജീവനക്കാരും അടങ്ങുന്ന സംഘമാണ് സിവില്‍ സ്റ്റേഷനിലെത്തിയത്.
തുടര്‍ന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും, കാരാപ്പുഴ അണകെട്ടും കുട്ടികള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണ സംവിധാനങ്ങളും ടൂറിസം കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നല്ലൂര്‍നാട് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് കുട്ടികള്‍ എത്തിയത്.