എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി കൊരട്ടി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു. തൊഴിൽ അന്വേഷിക്കുന്ന യുവതി-യുവാക്കളെ തൊഴിൽദാതാക്കളുമായി യോജിപ്പിക്കുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവരങ്ങൾ, വിവിധ സംരംഭങ്ങളുടെ അവതരണം, ബോധവൽക്കരണ ക്ലാസ്, ഗ്രൂപ്പ് ചർച്ച എന്നിവയാണ് തൊഴിൽസഭയിൽ അവതരിപ്പിച്ചത്.
കൊരട്ടി പഞ്ചായത്തിലെ കോനൂർ, തിരുമുടിക്കുന്ന്, കൊരട്ടി ടൗൺ, ചെറ്റാരിയ്ക്കൽ എന്നിവടങ്ങളിലാണ് തൊഴിൽസഭ സംഘടിപ്പിച്ചത്. നൂറു കണക്കിന് തൊഴിൽ അന്വേഷകർ തൊഴിൽ സഭയിൽ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തു. തൊഴിൽസഭ ആർ.പി.മാരായ ടി.കെ അഞ്ജലി , ലക്ഷമി ശ്രീജിത്ത്, രേഷ്മ സജിത്ത്, എം.എ.സാബിറ കില ആർ.പി. റോസി പൗലോസ് എന്നിവർ ക്ലാസുകൾ നയിച്ചു.
തൊഴിൽസഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കോനൂരിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം കമ്മറ്റി ചെയർമാൻമാരായ കെ.ആർ.സുമേഷ്, കുമാരി ബാലൻ പഞ്ചായത്ത് അംഗങ്ങളായ ബിജി സുരേഷ്, റെയ്മോൾ ജോസ്, ജിസി പോൾ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എസ്. ഉഷ ദേവി, പഞ്ചായത്ത് വ്യവസായ കോർഡിനേറ്റർ ജോളിൻ ജോൺസൻ തുടങ്ങിയവർ തൊഴിൽസഭയിൽ പങ്കെടുത്തു.