പ്രളയക്കെടുതിയില്‍ ക്യാമ്പില്‍ അഭയം തേടിയരെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. തിരുവല്ല നിരണം പഞ്ചായത്തിലെ ഇരതോട്ടിലുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. ദുരിതബാധിതരെ സഹായിക്കേണ്ടത് ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും സര്‍ക്കാര്‍ അതിന് അനുയോജ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും എം.എല്‍.എ പറഞ്ഞു. ക്യാമ്പിലേക്ക് ആവശ്യമായ കുടിവെള്ളം, വസ്ത്രം തുടങ്ങിയവ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. നാല് ക്യാമ്പുകളിലാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി സാധനങ്ങള്‍ വിതരണം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലോഷനുകളും ക്യാമ്പില്‍ വിതരണം ചെയ്തു. ആനിരാജ, എ.പി ജയന്‍, ശ്രീലതാ രമേശ്, എ.പത്മിനിയമ്മ, അഡ്വ.രതീഷ്, ഡി.സജി തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശനത്തിന് എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
