സ്പോട്ട് അഡ്മിഷൻ
.
മാനന്തവാടി ഗവണ്മെന്റ് കോളേജിൽ ഒന്നാം വർഷ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നവംബർ 24 നു മുൻപായി കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകാം.കൂടുതൽ വിവരങ്ങൾക് 04935 240351

ലേലം ചെയ്യുന്നു
.
വിൽപന നികുതിയിനത്തിൽ 6,92,363/- രൂപയും പലിശയും, കലക്ഷൻചാർജ്ജും നോട്ടീസ്ചാർജ്ജും ഈടാക്കുന്നതിനായി കെ.പി രാജീവൻ, ന്യൂ കാവേരി ട്രേഡേഴ്സ്, ചാമക്കുന്നുമ്മൽ, കല്ലോട് എന്നയാളിൽ നിന്നും ജപ്തി ചെയ്തിട്ടുള്ളതും കൊയിലാണ്ടി താലൂക്കിൽ എരവട്ടൂർ വില്ലേജിൽ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തിൽപെട്ട 0.1012 ഹെക്ടർ ഭൂമിയുടെ ലേലം ഡിസംബർ 23 ന് രാവിലെ 11.30 മണിയ്ക്ക് എരവട്ടൂർ വില്ലേജിൽ നടത്തും. സർക്കാരിന്റെ എല്ലാ ലേലനിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുമെന്ന് തഹസിൽദാർ(ആർ ആർ),വടകര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0496 -2526289