സ്കോൾ-കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ എട്ടാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത്, രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർനെയിം, പാസ്‌വേഡ് (ആപ്ലിക്കേഷൻ നം. & ജനന തീയതി) ഇവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിങ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ വഴി അറിയാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
