ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ 1.55 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. നിലവിലെ കെട്ടിടം നവീകരിക്കുന്നതിനോടൊപ്പം ഫെയര്‍ലാന്റ് കെട്ടിടത്തിലേക്ക് പൂര്‍ണമായി ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നതിന്റെ മുന്നോടിയായാണ് നവീകരണം. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ചോര്‍ച്ചയ്ക്കു പരിഹാരം കാണുന്നതിനൊപ്പം കെട്ടിടത്തിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കും. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 14 ഒപി റൂമുകള്‍, ഒബ്സര്‍വേഷന്‍ റൂം, ഓപറേഷന്‍ തിയേറ്റര്‍, ഫാര്‍മസി എന്നിവയും ഇവിടം സജ്ജമാക്കും. ഇതു കൂടാതെ 41 ലക്ഷം രൂപ ടെലിമെഡിസിന്‍ ആരംഭിക്കുന്നതിനും വകയിരുത്തിയിട്ടുണ്ട്. ടൗണിലെ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയുടെ ഭരണനിര്‍വഹണ വിഭാഗമടക്കം നവീകരണം പൂര്‍ത്തിയാക്കുന്നതോടെ ഒറ്റകേന്ദ്രത്തിലേക്ക് മാറ്റും. കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിലെ സംവിധാനങ്ങള്‍ ആശുപത്രിക്ക് സമീപം പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റും. പുതിയ കെട്ടിടത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
