തിരുവനന്തപുരത്തുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ൽ കരിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ശമ്പള സ്‌കെയിൽ: 29200-92300. നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ന് കീഴിലുള്ളതോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ജോലി ചെയ്യുന്നതോ ആയ നിർദ്ദിഷ്ഠ യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. സോഷ്യൽവർക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദം, ഡിസബിലിറ്റി സ്റ്റഡീസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, കരിയർ ഗൈഡൻസ് എന്നിവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ 12 നകം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ് (മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്), നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.