വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയുടെ ഭാഗമായി മൊതക്കര മാനിയില്‍ കോളനിയിലെ ഗോത്ര വിഭാഗം പഠിതാക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും പീസ് വില്ലേജും ചേര്‍ന്ന് പുതു വസ്ത്രങ്ങള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, പീസ് വില്ലേജ് മാനേജര്‍ കെ.സി അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.