തിരുവനന്തപുരം ജില്ലയില്‍യില്‍ നിന്നും ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാരായണി ടീച്ചര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍, ജില്ലാ കണ്‍വീനര്‍ ജോയ് മോന്‍, പ്രോജക്ട് ഓഫീസര്‍ ജിബിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇരുനൂറ് വോളണ്ടിയര്‍മാര്‍ അടങ്ങിയ സംഘം പന്തളം മേഖലയില്‍ ശുചീകരണം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന നാല് വിദ്യാലയങ്ങള്‍ സംഘം ശുചീകരിച്ചു. പന്തളം ചേരിക്കല്‍ തുരുത്ത് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ 40 ല്‍ അധികം വീടുകള്‍ ശുചീകരിച്ച് നല്‍കി. മലിനജലം നിറഞ്ഞു കിടന്നിരുന്ന മൂന്ന് കിണറുകള്‍ വറ്റിച്ച് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി ഉപയോഗയോഗ്യമാക്കി. നൂറിലധികം കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളും ശുചീകരണ ഉപകരണങ്ങളും വിതരണം ചെയ്തു. പ്രദേശത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുന: ചംക്രമണത്തിനായി ക്രിസ് ഗ്ലോബല്‍ എന്ന സ്ഥാപനത്തിന് കൈമാറി. രാവിലെ എട്ട് മണിക്ക് പന്തളം എന്‍.എസ്.എസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തിരുവനന്തപുരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ കുട്ടികളോടൊപ്പം പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വോളണ്ടിയര്‍മാരും നിരവധി ക്ലസ്റ്റര്‍ കണ്‍വീനര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.