ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോസ് മേച്ചേരില്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വയം പര്യാപ്തതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ കൃഷി ബോധം വളര്‍ത്തുക, കൃഷിയില്‍ താല്‍പരരാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. വാര്‍ഡ് മെമ്പര്‍ സിന്ധു ലിഷു, പനമരം ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ടി. വിനോയ്, കണിയാമ്പറ്റ കൃഷിഭവന്‍ കൃഷി ഓഫീസര്‍ അനഘ ആദര്‍ശ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി അബ്രഹാം, കൃഷി അസിസ്റ്റന്റ് മാത്യു സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് രാജു വാഴയില്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ സി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
