വാളാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്നാമത് എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സല്യൂട്ട് സ്വീകരിച്ചു. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 42 കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തു. സി.പി.ഒമാരായ കെ.പി ശ്രീഷാദ്, പി.പി. സജിത, ഡി. ഐ. കെ.നൗഫല്‍ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി. പരേഡ് കമാന്‍ഡര്‍മാര്‍, പ്ലാറ്റൂണ്‍ കമാന്റര്‍മാര്‍, കേഡറ്റുകള്‍, സി.പി.ഒമാര്‍ എന്നിവര്‍ക്കുള്ള മൊമെന്റോകളും ചടങ്ങില്‍ വിതരണം ചെയ്തു.

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മാ മോയിന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീലത കൃഷ്ണന്‍, തലപ്പുഴ എസ്.എച്ച്. ഒ പി.പി റോയ്, എസ്.പി.സി പ്രൊജക്റ്റ് എ.ഡി.എന്‍.ഒ വി.വി ഷാജന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വി.സി.മൊയ്തു, എസ്.പി.സി പി.ടി.എ പ്രസിഡന്റ് ഫൈസല്‍ വാളാട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി.ബീന, ഹെഡ് മാസ്റ്റര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.