കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ  കൂടിക്കാഴ്ച സെപ്റ്റംബര്‍ ഏഴിന് നടക്കും. നേരത്തെ ആഗസ്റ്റ് 30ന് നടത്താന്‍ നിശ്ചയിച്ചതയിരുന്നു. യോഗ്യത: എം.ബി.ബി.എസ്, പ്രായപരിധി: 40 വയസ്, മാസവേതനം 45,000 രൂപ.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏഴിന് രാവിലെ 10 ന് മുമ്പ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ രേഖകളുടെ പരിശോധനയ്ക്കായി എത്തണം.