എന്തിനെയും ലാഭക്കണ്ണുകളോടെ കാണുന്ന  സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി  ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ.കാലത്തെ അതിജീവിക്കുന്നവയാണ് സിനിമ എന്ന മാധ്യമമെന്നും യഥാർത്ഥ വികാരങ്ങൾ പങ്കുവെയ്ക്കാൻ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര മേളകൾ കാണികളിൽ സാംസ്കാരിക അവബോധം സൃഷ്ടിക്കാൻ സഹായകരമാണെന്നും    മൊബൈൽ ഫോൺ ഉപയോഗിച്ചും സിനിമ എടുക്കാവുന്ന അവസ്ഥയിലേക്ക് കാലം മാറിയത് സിനിമയുടെ വളർച്ചയ്ക്ക് ഉതകുമെന്നും എഴുത്തുകാരിയയായ മാലതി സഹായ്  പറഞ്ഞു.സംവിധായകൻ ജബ്ബാർ പട്ടേലും ചർച്ചയിൽ പങ്കെടുത്തു.