ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യ മില്യൺ ഡോളർ ചിത്രം ഫൂളിഷ് വൈഫ്‌സ് രാജ്യാന്തര മേളയിൽ നാളെ (തിങ്കൾ) തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിക്കും. വിഖ്യാത പിയാനിസ്റ് ജോണി ബെസ്റ്റാണ് ചിത്രത്തിന്  തത്സമയ സംഗീതം  ഒരുക്കുന്നത്.

വൈകിട്ട് ആറിന് ടാഗോർ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. സമ്പന്നരായ സ്ത്രീകളെ വശീകരിക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു മോഷ്ടാവിന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. മേളയിലെ ചിത്രത്തിന്റെ ഏക പ്രദർശനം കൂടിയാണ് തിങ്കളാഴ്ച നടക്കുക.