രാജ്യാന്തര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ വെർക്ക്‌മീസ്റ്റർ ഹാർമണീസിന്റെ ഏക പ്രദർശനം ചൊവ്വാഴ്ച. ഒരു ചെറിയ താളം തെറ്റൽ സമൂഹത്തെ എങ്ങനെ പരിപൂർണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദമാക്കുന്ന ചിത്രം ബേല താറും  ഭാര്യ ആഗ്നസ് ഹ്രാനിറ്റ്‌സ്‌കിയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാത്രി 8.15 ന് ന്യൂ-2  തീയറ്ററിലാണ് പ്രദർശനം.