സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതിന് തെളിവാണ് സെൻസറിങ്ങെന്ന് സംവിധായകൻ മനോജ് കാന. സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെൻസറിങ് വരുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു .

സെൻസറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണെന്നു സംവിധായകൻ ജിയോ ബേബി പറഞ്ഞു സെൻസറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകർ കാട്ടിത്തരുമെന്നും അദ്ദേഹം പറഞ്ഞു .സിനിമയ്ക്ക് മാത്രം സെൻസറിങ് ഏർപ്പെടുത്തുന്നതിലൂടെ ഭരണകൂടം സിനിമയെ ഭയക്കുന്നു എന്നതിന് തെളിവാണെന്നും ജിയോ ബേബി വ്യക്തമാക്കി.

സിനിമ മാത്രമല്ല നമ്മുടെ അഭിപ്രായങ്ങൾ വരെ സെൻസറിങ്ങിനു വിധേയമാകുന്നുണ്ടെന്നും ഒ ടി ടി വന്നപ്പോൾ സെൻസറിങ് അവസാനിച്ചു എന്നത് മിഥ്യാ ധാരണ ആണെന്നും സംവിധായകനായ കെ എം കമൽ പറഞ്ഞു. ഇൻ ഹൗസ് ആയി ഏറ്റവുമധികം സെൻസർഷിപ്പ് നേരിടുന്നത് ഒ ടി ടി യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഴുത്തുകാരനായ എസ് ഹരീഷ് ,അജു കെ നാരായണൻ എന്നിവർ പങ്കെടുത്തു.  എഫ് എഫ് എസ് ഐ  പ്രസിദ്ധീകരണമായ ദൃശ്യതാളത്തിന്റെ മലയാള സിനിമ പതിപ്പ് ടി വി ചന്ദ്രൻ സ്മിത സൈലേഷിനു നൽകി പ്രകാശനം ചെയ്തു. ചെലവൂർ വേണു പങ്കെടുത്തു.