അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ ബേല താർ

രാജ്യാന്തര മേളയുടെ ഭാഗമായുള്ള അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നാളെ (വ്യാഴം) നടക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പരിപാടിയിൽ പങ്കെടുക്കും.പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ മോഡറേറ്ററാകും. സി.എസ് വെങ്കിടേശ്വരൻ തയ്യാറാക്കി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ‘കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ ബേല താറിന്റെ ചലച്ചിത്ര ജീവിതം’ എന്ന  പുസ്തകം മന്ത്രി പി. രാജീവ് ബേല താറിന് നൽകി പ്രകാശനം ചെയ്യും. ഡിസംബർ 15ന് രാവിലെ 11.30ന്  ടാഗോർ തിയേറ്ററിലാണ് അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നടക്കുക.