കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് നിയമസഭയിലെ സഭാ ടി.വിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: അൻസാഫ് സെദ്ദീദ്, പ്രൈം കോളേജ് ഓഫ് ഫാർമസി, പാലക്കാട് (വിഭാഗം- വിദ്യാർഥി), പ്രകാശ് പ്രഭാകർ, വലിയശാല, തിരുവനന്തപുരം (വിഭാഗം- പൊതുജനം), അനന്തു ജെ. നായർ, വട്ടിയൂർക്കാവ്, തിരുവനന്തപുരം (വിഭാഗം- ജീവനക്കാർ)

മത്സരഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ ലഭ്യമാണ്. ജനുവരി 9 മുതൽ 15 വരെ നടത്തുന്ന കേരള നിയമസഭ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ വേദിയിൽ വിജയികൾക്ക് സമ്മാനം നൽകും.