കല്‍പ്പറ്റ: മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണ മഹായജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ നഗരം ശുചീകരിച്ചു. കളക്ടറേറ്റ് പരിസരം മുതല്‍ നഗരസഭ ഓഫിസ് വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.