മുളകുറ്റിയില്‍ നാലാം വയസ് മുതല്‍ നിക്ഷേപിച്ച നാണായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ടി.കെ മുഹമ്മദ് സിനാന്‍ മാതൃകയായി. മുളകുറ്റിയുമായി കളക്ടറേറ്റിലെത്തി തന്റെ കൊച്ചു നിക്ഷേപം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനേയും സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിനേയും ഏല്‍പ്പിക്കുകയായിരുന്നു മുഹമ്മദ് സിനാന്‍. മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും കല്‍പ്പറ്റ ചാത്തോത്ത് വയല്‍ താമസിക്കുന്ന ടി.കെ റിയാസ് – പി. ഷെമീന ദമ്പതികളുടെ മകനുമാണ് സിനാന്‍.