മുത്തുമാരി – പ്ലാമൂല – കാട്ടിക്കുളം വഴി മാനന്തവാടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വ്വീസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുത്തുമാരി നിവാസികളുടെ യാത്രാദുരിതം മനസ്സിലാക്കിയ എം.എല്‍.എയും പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് മുത്തുമാരിയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ദിവസേന 5 തവണയാണ് ബസ് സര്‍വ്വീസ് നടത്തുക. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം രാധാകൃഷ്ണന്‍, മെമ്പര്‍മാരായ ബേബി മാസ്റ്റര്‍, കെ.വി വസന്തകുമാരി, കെ. ജയ, രാഷട്രീയ പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
