അന്നമനട പഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മേള ‘മഴവില്ല്’ സംഘടിപ്പിച്ചു. അന്നമനട ഗവ. യുപി സ്കൂളിൽ നടന്ന മേളയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ഡബ്ല്യു എച്ച് ഒ യുടെ ഭിന്നശേഷിദിന പോസ്റ്ററിൽ ഇടം നേടിയ അസ്ന ഷിയാദും ചേർന്ന് നിർവഹിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷത വഹിച്ചു.
2022-23 വർഷത്തെ വികസന ഫണ്ടില്‍ നിന്ന് 50,000 രൂപ ചെലവഴിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ എന്നിവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. അഞ്ച് മുതല്‍ 30 വയസ് വരെ പ്രായമുളള 92 പേര്‍ വിവിധ കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തു. ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 25 ഇനങ്ങളിൽ മത്സരം നടന്നു.
സമാപന സമ്മേളനം വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ മുഖ്യാതിഥിയായിരുന്നു.