ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം സന്ദര്‍ശിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗങ്ങളായ ആര്‍.കെ. ജെയ്ന്‍, കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ.വി. തിരുപ്പുകഴ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സംഘാംഗം ആര്‍.കെ. ജെയ്ന്‍ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിനുള്ള ഉചിതമായ നിര്‍ദേശങ്ങള്‍ സംഘം ഉടന്‍ തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കും. പുളിക്കീഴ് ബ്ലോക്കിലെ കടപ്ര ഷുഗര്‍ ഫാക്ടറി കോളനിയില്‍ സംഘം സന്ദര്‍ശനം നടത്തി. തിരുവല്ല ആര്‍.ഡി.ഒ. ടി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തെ അനുഗമിച്ചു.
