2021-22 സാമ്പത്തികവർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച നാലു ജാഗ്രതാ സമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയിൽ കേരള വനിതാ കമ്മീഷൻ അവാർഡ് നൽകും. അവാർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോർമയും നിർദേശങ്ങളും keralawomenscommission.gov.inlsgkerala.gov.inprincipaldirectorate.lsgkerala.gov.in  എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഗ്രാമപഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും അതത് സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോർമകൾ ജില്ലാ പഞ്ചായത്തുകൾക്ക് ജനുവരി 7നകം സമർപ്പിക്കണം. ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഒരു ഗ്രാമ പഞ്ചായത്തിന്റെയും ഒരു മുൻസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോർമ ജില്ലാ പഞ്ചായത്തു സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം ജനുവരി 20നകം കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. 14 ജില്ലാ പഞ്ചായത്തുകളും ആറ് കോർപ്പറേഷനുകളും പൂരിപ്പിച്ച പ്രൊഫോർമകൾ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം ജനുവരി 7നകം നേരിട്ടോ തപാൽ മുഖേനയോ വനിതാ കമ്മീഷനിൽ സമർപ്പിക്കണം. പ്രശസ്തി പത്രവും 25,000 രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനത്തിൽ പുരസ്കാരം നൽകും. ഫോൺ: 6282930750, 9495726856.