സംസ്ഥാന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ വാരാചരണം ഡിസംബർ 16 മുതൽ സംസ്ഥാനത്തുടനീളം നടന്നുവരുകയാണ്. പരിപാടിയുടെ സമാപനം ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബർ 24ന് രാവിലെ 11ന് തിരുവനന്തപുരത്ത് ഹോട്ടൽ ചൈത്രം ശ്രാവണം ഹാളിൽ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാർഡ് ലഭിച്ച മൂന്നു ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്കുള്ള അവാർഡ് ദാനം, എന്റെ റേഷൻകട സെൽഫി മത്സരത്തിന്റെ സമ്മാന വിജയികളെ പ്രഖ്യാപിക്കൽ എന്നിവയും നടക്കും.