കോഴിക്കോട് ആസ്ഥാനമായ കിർത്താഡ്‌സിൽ പട്ടിക വിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താത്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം. 10 ഒഴിവുകളാണുള്ളത്.

        നരവംശശാസ്ത്രം /സോഷ്യോളജി /സോഷ്യൽവർക്ക് /സ്റ്റാറ്റിസ്റ്റിക്‌സ് /ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്ര ചെലവ് ലഭിക്കും. 3 മാസമാണ് കാലാവധി.

        അപേക്ഷകർക്ക് 2022 ജനുവരി 1ന് 25 വയസിൽ കൂടരുത്. പട്ടികജാതി പട്ടിക വർഗ സമുദായങ്ങളിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ജനുവരി 4 വൈകുന്നേരം 5 മണിവരെ അപേക്ഷ നൽകാം.