കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.