മുപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലാമേള ‘വര്‍ണ്ണോത്സവം’ സംഘടിപ്പിച്ചു. റിപ്പണ്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 65 ഓളം ഭിന്നശേഷിക്കാരായ ആളുകള്‍ പങ്കെടുക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീതാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൗസിയ ബഷീര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യശോദ ചന്ദ്രന്‍, ഫാദര്‍ സണ്ണി കള്ളാര്‍തോട്ടം, ഐ.സി.ഡി സൂപ്പര്‍വൈസര്‍ എന്‍.പി ഗീത തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ അങ്കണവാടി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, ബഡ്സ് സ്‌കൂള്‍ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എജ്യുക്കേറ്റേര്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.