മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ജി.ടെക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ജോബ് ഫെയര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. തൊഴില്‍ മേളയില്‍ 66 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 341 ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 758 ഉദ്യോഗാര്‍ഥികളും 16 തൊഴില്‍ ദായകരും തൊഴില്‍ മേളയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി. കല്യാണി, ജോയ്‌സി ഷാജു, മുനിസിപ്പല്‍ സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ചന്ദ്രന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, പി.കെ അമീന്‍, രമ്യാ താരേഷ്, വി. ബാലന്‍, ബി.എം വിമല, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, മാനന്തവാടി എംപ്ലോയ് ഓഫീസര്‍ ടി. മനോജ്, ജി.ടെക് കമ്പ്യൂട്ടേഴ്‌സിന്റ എം. സാബിത്ത്, എന്‍. അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
