ഇടുക്കി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും സെപ്റ്റംബർ 2ന്‌
മെഗാ ക്ലീനിങ് ഡ്രൈവ്.  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരന്തബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും ഉള്‍പ്പെടെ രാവിലെ എട്ടുമുതല്‍ വൃത്തിയാക്കും. ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബസ്റ്റാന്റില്‍ നടക്കും. എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 2000ലേറെ പേര്‍ ജില്ലാതല പരിപാടിയില്‍ പങ്കെടുക്കും. മറ്റ് പ്രദേശങ്ങളില്‍ അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുടുംബ ശ്രീ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ഹരിത കേരളം ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, പഠിതാക്കള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍, നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുമാര്‍, യുവജന ക്ലബ്ബ്  വായനശാലാ അംഗങ്ങള്‍, ആരോഗ്യ ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും  പങ്കെടുക്കും. ക്ലീനിങ്‌ ്രൈഡവിങിന്റെ ഭാഗമായി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള നടപടികള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും.അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും.