പത്തനംതിട്ട: പ്രകൃതിയും മനുഷ്യനും ഹിമയ്ക്ക് എന്നും തന്റെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താനുള്ള ഇഷ്ടവിഷയങ്ങളായിരുന്നു. ചിത്രരചനയില്‍ ഏറ്റവും കൂടുതല്‍ വിഷയങ്ങളായതും ഇത് തന്നെയായിരുന്നു. പ്രളയം ജില്ലയെ ഭാഗിമായി ഇല്ലാതാക്കിയപ്പോള്‍ ആ കുഞ്ഞുമനസ് വേദനിച്ചു. അഖിലകേരള ചിത്രരചന മത്സരത്തില്‍ തനിക്ക് സമ്മാനമായി ലഭിച്ച തുകയായ 15000 രൂപ പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. പ്രമാടം നേതാജി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പ്രമാടം പഞ്ചായത്തിലെ നാരായണമംഗലം വീട്ടില്‍ ഹിമ പി.ദാസ് അമ്മ വിജയശ്രീയും അച്ഛന്‍ ജെ പ്രേമദാസുമായി എത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്
