അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2018 ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. സര്‍ഗ്ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്കാണ് അവാര്‍ഡുകള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായിട്ടുള്ള സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് പുരസ്‌കാരം.  അവാര്‍ഡ് നേടിയവര്‍: വൈജ്ഞാനിക സാഹിത്യം – ചന്ദ്രന്‍ മുട്ടത്ത് രചിച്ച ചിലമ്പ് തെയ്യം: ഉല്‍പ്പത്തിയും ചരിത്രവും എന്ന കൃതി (യു.പി.എസ്.എ, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കാസര്‍കോഡ്). സര്‍ഗ്ഗാത്മക സാഹിത്യം – ജയചന്ദ്രന്‍ പൂക്കരത്തറ  രചിച്ച കാന്താര താരകം(എച്ച്.എസ്.റ്റി.എ.വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൊന്നാന്നി, മലപ്പുറം). കെ.കെ.സുരേഷ് രചിച്ച നാടകക്കൂട് എന്ന കൃതി (യു.പി.എസ്.എ, കടന്നപ്പള്ളി യു.പി.സ്‌കൂള്‍, കടന്നപ്പള്ളി, പി.ഒ, പിലാത്തറ, കണ്ണൂര്‍.