സംസ്ഥാന സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയും എവര്‍റോളിംഗ് ട്രോഫിയും പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം.
പ്രൈമറിതലത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ഗവ. തളാപ്പ് മിക്‌സഡ് യു.പി സ്‌കൂളിനും, രണ്ടാം സ്ഥാനം ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവ. യു.പി.സ്‌കൂളിനും മൂന്നാം സ്ഥാനം തൃശൂര്‍ കോടാലി ഗവ. എല്‍.പി.എസിനും നാലാം സ്ഥാനം എറണാകുളം വളയന്‍ ചിറങ്ങര ഗവ.എല്‍.പി.എസിനും അഞ്ചാം സ്ഥാനം തിരുവനന്തപുരം ബീമാപള്ളി ഗവ.യു.പി.എസിനും ലഭിച്ചു.
സെക്കന്‍ഡറിതലത്തില്‍ വയനാട് കാക്കവയല്‍ ഗവ.എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം പാറശ്ശാല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ പെരിങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോഡ് ചെര്‍ക്കള സെന്‍ട്രല്‍ ഗവ. എച്ച്.എസ്.എസ്, തൃശൂര്‍ പാഞ്ഞാള്‍ ഗവ. എച്ച്.എസ്.എസ്.എസ് എന്നിവര്‍ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനം നേടി.
അഞ്ചു ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ്‌കോയ എവര്‍ട്രോളിംഗ് ട്രോഫിയും, പ്രശസ്തിപത്രവുമാണ് ഒന്നാം സ്ഥാനം. രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും  സമ്മാനമായി ലഭിക്കും.  സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ നടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.