എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍  നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും.

വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in ഫോണ്‍: 0484 2427010, 9188431093